KeralaLatest NewsLocal news
ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മണ്ഡലം നേരിടുന്ന വിഷയങ്ങളില്‍ പരിഹാരം കാണും; കെ അണ്ണാമലൈ
മൂന്നാര്‍:ദേവികുളം മണ്ഡലത്തില്‍ എന്‍ ഡി എ അധികാരത്തിലെത്തിയാല്‍ മണ്ഡലം നേരിടുന്ന വിവിധ വിഷയങ്ങളില്‍ പരിഹാരം കാണുമെന്ന് ബി ജെ പി മുന്‍ തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. ഭൂമി, പട്ടയ വിഷയങ്ങളും, വന്യജീവി വിഷയവും മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. വീടില്ലാത്ത തോട്ടം തൊഴിലാളികളുടെ പ്രശ്‌നമടക്കം എസ് രാജേന്ദ്രന്‍ ദേവികുളം മണ്ഡലത്തില്‍ വിജയിച്ചെത്തിയാല്‍ പരിഹരിക്കുമെന്നും കെ അണ്ണാമലൈ മൂന്നാറില്‍ എന്‍ ഡി എ പൊതുസമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.



