KeralaLatest News

NDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം’; അമിത് ഷാ

കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ രണ്ടു വർഷത്തിനുള്ളിൽ എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ കാട്ടാക്കടയിൽ ബിജെപി പ്രചാരണ വേദിയിലായിരുന്നു പരാമർശം. സുരക്ഷിതമായ ആധുനിക കേരളം നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കെട്ടിപ്പടുക്കും. തിരുവനന്തപുരത്തിന് വലിയ വികസനമാണ് കേന്ദ്രം സമ്മാനിച്ചത്. പക്ഷെപിണറായി വിജയൻ എന്താണ് നൽകിയത്? പേര് മാറ്റുന്ന നടപടിയാണ് പിണറായി വിജയൻ ചെയ്തുകൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതിയുടെ പേര് മാറ്റി ലൈഫ് മിഷൻ എന്നാക്കി, റോഡുകൾ നൽകിയത് കേന്ദ്രം പക്ഷേ ഫ്ലക്സ് വെച്ചതാകട്ടെ പിണറായി വിജയന്റേതും ജനങ്ങൾക്ക് എല്ലാം മനസ്സിലായി ഉടൻ പിണറായി ജനങ്ങൾ ടാറ്റാ പറയുമെന്നും അമിത്ഷാ പരിഹസിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി ഒരു വ്യവസായ മേഖല കൊണ്ടുവരും. തിരുവനന്തപുരത്തെ ഐ ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയായി ഉയർത്തും. കേരളത്തിൽ വരാൻ പോകുന്നത് എൻ ഡി എ സർക്കാർ ആണ്.

ഇനി എൻ ഡി എയുടെ കാലമാണ് വരാൻ പോകുന്നത് തിരുവനന്തപുരത്ത് ഒരു മേയറെ നമുക്ക് കിട്ടിഎന്നും അമിത്ഷാ കൂട്ടിച്ചേർത്തു.2014 ലേതിനേക്കാൾ വോട്ട് വർധിപ്പിക്കാൻ ഇന്ന് എൻ ഡി എയ്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിൽ മാറി മാറി വരുന്ന സർക്കാർ അഴിമതി മാത്രമാണ് സമ്മാനിച്ചത്. ക്ഷേത്രങ്ങളിലെ സ്വർണം പോലും കട്ട് കൊണ്ട് പോകുന്ന അവസ്ഥ എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നാൽ 2 മാസത്തിനകം സ്വർണക്കൊളള നടത്തിയവരെ ജയിലിലാക്കും. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന സമയം എൽഡിഎഫും യുഡിഎഫും എതിർത്തു വഖഫ് ഫേദഗതി ബില്ലിനെയും ഇവർ എതിർത്തു. മുനമ്പം വിഷയത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്തില്ല. വയനാട്ടിൽ നിന്ന് വിജയിച്ച് പോയ സഹോദരനും സഹോദരിയും കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്നും അമിത്ഷാ ചോദിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!