KeralaLatest NewsLocal news

ഇടമലക്കുടിയിൽ വോട്ടെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി

ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ഏകഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവികുളം സബ്കളക്ടറും റിട്ടേണിംഗ് ഓഫീസറുമായ ആര്യ വി.എം. അറിയിച്ചു. മൂന്ന് ഉന്നതികളി ലായാണ് ഇടമലക്കുടി യിൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളത്. സൊസൈറ്റിക്കുടി, മുളകുതറ കുടി, പരപ്പയാർക്കുടി എന്നീ മൂന്നു ഉന്നതികളിൽ രാവിലെ എട്ടുമണിക്ക് പോളിംഗ് ആരംഭിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നെറ്റ് വർക്ക് പ്രശ്‌നം തരണം ചെയ്യാൻ വയർലെസ് സെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വയർലെസ് സെറ്റ് വഴിയാണ് ഡേറ്റ അപ്ഡേഷൻ,
പി.ആർ. ആപ്ലിക്കേഷനിലൂടെ ഓരോ സമയത്തെയും പോളിംഗ് ശതമാനത്തിന്റെ അപ്ഡേഷനും ഒരുക്കും. എല്ലാ തിരഞ്ഞെടുപ്പ് പ്രക്രിയകളും റെക്കോർഡ് ചെയ്യുവാനായിട്ട് വെബ്കാസ്റ്റിംഗും അതിൽ എന്തെങ്കിലും തടസങ്ങൾ നേരിട്ടു കഴിഞ്ഞാൽ ബദലായി സി.സി.ടി.വി. ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. സ്വയം സമ്മതമറിയിച്ച ഉദ്യോഗസ്ഥരെയാണ് ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും സബ് കളക്ടർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!