Latest NewsSports

രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള റഫറി പാനല്‍ പുറത്തുവിട്ടു. രണ്ട് വനിതകള്‍ അടക്കം തെരഞ്ഞെടുത്ത 52 റഫറിമാരുടെ പട്ടികയാണ് ഫിഫ പുറത്തിറക്കിയിരിക്കുന്നത്. 88 അസിസ്റ്റന്റ് റഫറിമാരുടെയും 30 പേരടങ്ങുന്ന വീഡിയോ അനലൈസിങ് ഒഫീഷ്യല്‍സിന്റെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ടോറി പെന്‍സോ, മെക്‌സിക്കോയില്‍ നിന്നുള്ള കാറ്റിയ ഗാര്‍ഷ്യ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച വനിതകള്‍. ഇത് രണ്ടാം തവണയാണ് പുരുഷ ലോകകപ്പില്‍ വനിത റഫറിമാരെ ഉള്‍പ്പെടുത്തുന്നത്.

2022 ലെ ഖത്തര്‍ ലോകകപ്പില്‍ മൂന്ന് വനിത റഫറിമാരെ ഫിഫ നിയമിച്ചിരുന്നു. ഇത്തവണ രണ്ട് വനിത റഫറിമാര്‍ക്ക് പുറമെ മൂന്ന് വനിതകളെ അസിസ്റ്റന്റ് റഫറിമാരായും ഒരാളെ വി ഡിയോ മാച്ച് ഒഫീഷ്യല്‍ ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 170 മാച്ച് ഒഫീഷ്യല്‍സാണ് 104 മത്സരങ്ങള്‍ ഉള്ള ടൂര്‍ണമെന്റിന്റെ ഭാഗമാകുക. 48 ടീമുകള്‍ മത്സരിക്കും. പതിവിന് വിപരീതമായി നാല്‍പ്പത് മത്സരങ്ങള്‍ ഇത്തവണ കൂടുതലാണ്.മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന, സൂക്ഷ്മവും സമഗ്രവുമായതായിരുന്നു റഫറിമാരുടെയും സപ്പോര്‍ട്ടിങ് ഒഫീഷ്യല്‍സിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെന്ന് പട്ടിക പുറത്തുവിട്ട ശേഷം ഫിഫയുടെ ചീഫ് റഫറീയിംഗ് ഓഫീസറും ഫിഫ റഫറീസ് കമ്മിറ്റി ചെയര്‍മാനുമായ പിയര്‍ലൂയിജി കോളിന അവകാശപ്പെട്ടു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സമഗ്രമായ മാച്ച് ഒഫീഷ്യല്‍ ലൈനപ്പാണ് ഇത്തവണത്തേത്.

അതേ സമയം മുന്‍ ലോകകപ്പുകളിലേതുപോലെ തന്നെ മാച്ച് ഒഫീഷ്യല്‍സിന് അവരുടെ തീരുമാനമെടുക്കലില്‍ പിന്തുണയ്ക്കുന്നതിനായി നിറയെ സാങ്കേതികവിദ്യകളുമുണ്ട്. സെമി-ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യയുടെ നൂതന പതിപ്പായ ഗോള്‍-ലൈന്‍ സാങ്കേതികവിദ്യയും കണക്റ്റഡ് ബോള്‍ സാങ്കേതികവിദ്യയും ഓരോ മത്സരങ്ങളിലും ഉപയോഗിക്കും. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പുതിയ സാങ്കേതികവിദ്യയായ റഫറിയുടെ ഓണ്‍-ഫീല്‍ഡ് വീക്ഷണകോണില്‍ നിന്ന് കാഴ്ച്ചക്കാര്‍ക്കും കാര്യങ്ങള്‍ കാണാന്‍ കഴിയും. കോളിന കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!