KeralaLatest NewsLocal news

മൂന്നാറിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ യാത്രക്കിടെ നടത്തുന്ന നിയമലംഘനങ്ങളും ആരംഭിച്ചു

മൂന്നാര്‍: മധ്യവേനലവധിയാരംഭിച്ച് മൂന്നാറിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ യാത്രക്കിടെ നടത്തുന്ന നിയമലംഘനങ്ങളും ആരംഭിച്ചു. മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ തിരക്കേറുന്ന ഘട്ടങ്ങളിലൊക്കെയും ആവേശം അതിരുവിട്ട് സഞ്ചാരികള്‍ വാഹനങ്ങളില്‍ സാഹസിക യാത്രക്ക് മുതിരുന്ന കാഴ്ച്ച  മൂന്നാറില്‍ പതിവായി മാറിയിട്ടുണ്ട്. ഏറെയും കാറിലാണ് സഞ്ചാരികള്‍ സാഹസിക യാത്രക്ക് മുതിരാറ്. എന്നാല്‍ ആവേശം അതിരുവിട്ട് ഏതാനും യുവാക്കള്‍ വിനോദസഞ്ചാര ബസില്‍ നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളിലിപ്പോള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റിന് സമീപമായിരുന്നു വാഹനത്തില്‍  യുവാക്കളുടെ സാഹസം നടന്നത്.

വിനോദ യാത്രക്കായി മൂന്നാറിലെത്തുന്നവരില്‍ ചിലര്‍ വാഹനം റോഡില്‍ നിര്‍ത്തി വലിയ ശബ്ദത്തില്‍ പാട്ട് വച്ച് മറ്റ് യാത്രക്കാരെ ഗൗനിക്കാതെ കൂട്ടത്തോടെ നൃത്തം ചെയ്യുന്നത് മുമ്പ് പരാതികള്‍ക്കിട വരുത്തിയിരുന്നു. മൂന്നാറിലെത്തി കാറില്‍ സാഹസിക യാത്രക്ക് മുതിരുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പോലീസും പോയ വര്‍ഷങ്ങളില്‍ നടപടി കടുപ്പിച്ചിരുന്നു. മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങിയ സാഹചര്യത്തില്‍ റോഡില്‍ നിയമ ലംഘനം നടത്തിയാല്‍ വിട്ടുവീഴ്ച്ചയില്ലാത്ത നടപടിക്ക് മോട്ടോര്‍ വാഹനവകുപ്പും പോലീസും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!