BusinessKeralaLatest NewsLocal news

മലയാളി വിഷുവാഘോഷത്തിനൊരുങ്ങിയതോടെ വിഷുവിപണി സജീവമായി; വില്‍പ്പന കുറവെന്ന് വ്യാപാരികള്‍

അടിമാലി: നാടും നഗരവും വിഷു ആഘോഷത്തിലേക്ക് കടന്നതോടെ വിഷു വിപണിയും സജീവമായി. ജില്ലയില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ വിഷു വിപണി ഉണര്‍ന്നിട്ടുണ്ട്. വിഷു ദിനത്തില്‍ കണിയൊരുക്കുന്നതിനും സദ്യവട്ടത്തിനായുമൊക്കെയുള്ള സാധനസാമഗ്രികളും പച്ചക്കറികളുമൊക്കെ വാങ്ങുന്നതിനുള്ള തിരക്കിലാണ് മലയാളികള്‍.

ശ്രീകൃഷ്ണ വിഗ്രഹങ്ങളുടെയും കൊന്ന പൂവിന്റെയുമൊക്കെ വഴിയോര വില്‍പ്പന വിഷു തലേന്ന് സജീവമായി.എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ചിച്ചുള്ള വില്‍പ്പന വിഷുവിപണിയില്‍ ഇല്ലെന്ന് വ്യാപാരികള്‍ പറയുന്നു.ഉയര്‍ന്ന പകല്‍ ചൂടും പല സാധനങ്ങള്‍ക്കുമുള്ള വില വര്‍ധനവടക്കം ഇത്തവണത്തെ വിഷു വിപണിയെ പ്രതീകൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യുദ്ധസാഹചര്യം മൂലം രൂപം കൊണ്ട പാചകവാതക ക്ഷാമവും വിഷുവിപണിയിലെ മാന്ദ്യത്തിന് കാരണമായിട്ടുണ്ട്. എങ്കിലും ആകും വിധം വിഷു കളറാക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!