KeralaLatest NewsLocal news
ആനച്ചാൽ ചെങ്കുളത്ത് കിണർ തേകാൻ ഇറങ്ങിയ ആൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടു

അടിമാലി: ആനച്ചാൽ ചെങ്കുളത്ത് കിണർ തേകാൻ ഇറങ്ങിയ ആൾ മരണപ്പെട്ടു. ചെങ്കുളം മാങ്ങാപ്പാറ കോളനി സ്വദേശിയായ ബെന്നിയാണ് മരണപ്പെട്ടത്. പ്രദേശത്തെ സ്വകാര്യ റിസോർട്ടിൻ്റെ കിണർ ശുചീകരിക്കാൻ എത്തിയതായിരുന്നു ബെന്നി. കിണറിന് നല്ല താഴ്ച്ചയുണ്ടായിരുന്നു. ബെന്നി കിണറ്റിലിറങ്ങിയതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ബെന്നി കിണറ്റിൽ അകപ്പെട്ടു.ഇതോടെ അടിമാലിയിൽ നിന്നും അഗ്നിരക്ഷസേനയെത്തി.
സമീപവാസികളും അഗ്നിരക്ഷാ സേനയും ചേർന്ന് ബെന്നിയെ കിണറ്റിൽ നിന്നുയർത്തി അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തുടർ നടപടികൾക്കായി മാറ്റി.



