KeralaLatest NewsLocal news

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഓഫീസിന്റെയും ജില്ലാ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഓഫീസിന്റെയും സംയുക്ത ഉദ്ഘാടനം നാളെ

അടിമാലി:വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ ഓഫീസിന്റെയും ഇടുക്കി ജില്ലാ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓഫീസിന്റെയും സംയുക്ത ഉദ്ഘാടനം നാളെ 11 മണിക്ക് ചെറുതോണിയില്‍ സംഘടനാ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നിര്‍വ്വഹിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചെറുതോണിയിലുള്ള ജില്ലാ വ്യാപാര ഭവന്‍ മന്ദിരത്തിലാണ് നവീകരിച്ച രണ്ട് ഓഫീസുകളും പ്രവര്‍ത്തനമാരംഭിക്കുന്നത്.

മന്ത്രി റോഷി അഗസ്റ്റിന്‍, എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ പറഞ്ഞു. ഓഫീസ് ഉദ്ഘാടനത്തിന് ശേഷം വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് ജില്ലാ കൗണ്‍സില്‍ യോഗം നടക്കും. ഉദ്ഘാടന സമ്മേളനത്തില്‍  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ഷീലാ  സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തും.

സംഘടനാ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷത വഹിക്കും. ജില്ലാ ട്രഷറര്‍ ആര്‍. രമേശ്, ജില്ലാ വൈസ് പ്രസിഡണ്ട്  പി എം ബേബി, ജില്ലാ സെക്രട്ടറി  റ്റി സി രാജു, ട്രേഡേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി  തങ്കച്ചന്‍ കോട്ടയ്ക്കകം, ജില്ലാ ഓര്‍ഗനൈസര്‍ സിബി കൊച്ചുവള്ളാട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട്  കെ ആര്‍ വിനോദ് എന്നിവര്‍ സംസാരിക്കും. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സണ്ണി പൈമ്പിള്ളില്‍, പി. എം. ബേബി, സാന്റി കണ്ണാട്ട് എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!