
നാളെ രാംലീലാ മൈതാനത്ത് നടക്കുന്ന ഇന്ത്യാ മുന്നണിയുടെ ചലോ ദില്ലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിലേക്ക്. ചലോ ദില്ലി കേവലം ഒരു രാഷ്ട്രീയ റാലി അല്ലെന്നും വോട്ടവകാശത്തിനും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ശബ്ദമാണെന്നും വി ഡി സതീശൻ പറഞ്ഞു.രാഹുൽ ഗാന്ധി നിരന്തരം ഉയർത്തുന്ന പോരാട്ടത്തിന് നാളെ ഡൽഹിയിലെ രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി ഒരേ മനസ്സോടെ അണിനിരക്കുകയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളും യുവജനങ്ങളും വിദ്യാർഥികളുമെല്ലാം കൈകോർക്കുന്ന ‘ചലോ ദില്ലി’ കേവലമൊരു രാഷ്ട്രീയ റാലിയല്ല, വോട്ടവകാശത്തിനും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള രാജ്യത്തിന്റെ കൂട്ടായ ശബ്ദമാണ്. അവിടെ ഉയരുന്നത് ഇന്ത്യൻ പതാക മാത്രമല്ല, ജനാധിപത്യ ഇന്ത്യയുടെ ആത്മാഭിമാനവും ഐക്യവും കൂടിയാണ് മുഖ്യമന്ത്രി പറഞ്ഞു



