മൂന്നാര്‍ മേഖലയില്‍ വന്യജീവിയാക്രമണം തുടര്‍ക്കഥ; ലക്ഷ്മി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു

മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ വന്യജീവിയാക്രമണം തുടരുകയാണ്.മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. ഈസ്റ്റ് ഡിവിഷന് സ്വദേശി നാഥ കൃഷ്ണന്റെ പശുവാണ് കൊല്ലപ്പെട്ടത്.പശുവിനെ ബുധനാഴ്ച്ച രാവിലെ തേയിലത്തോട്ടത്തില്‍ മേയാന്‍ വിട്ടിരുന്നു. തിരികെ വരാത്തതിനാല്‍ അന്വേഷണം നടത്തിയപ്പോഴാണ് തൊഴിലാളി ലയങ്ങള്‍ക്ക് സമീപമുള്ള തേയിലത്തോട്ടത്തില്‍ പശുവിന്റെ ജഡം കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നിലധികം കടുവകള്‍ സ്ഥലത്ത് ഉള്ളതായി തൊഴിലാളികള്‍ പറയുന്നു. മൂന്നാറിലെ വിവിധ തേയിലത്തോട്ടങ്ങളില്‍ കടുവയുടെ ശല്യം രൂക്ഷമായി തുടരുകയാണ്. ജനവാസ മേഖലയ്ക്ക് സമീപത്ത് പോലും കടുവയുടെ സാന്നിധ്യം തുടര്‍ക്കഥയാണ്. വന്യജീവിയാക്രമണം തുടരുന്ന സാഹചര്യത്തില്‍ ശക്തമായ ജനകീയ പ്രതിഷേധമാണ് ഈ മേഖലയില്‍ ഉയര്‍ന്നു വരുന്നത്.



