മുഖ്യമന്ത്രി ചർച്ച: വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട്. വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി. കെസി വേണുഗോപാൽ അനുകൂല ഗ്രൂപ്പ് പ്രവർത്തനം നടത്തിയവരോട് ചർച്ച നടത്തൽ അപഹാസ്യമെന്ന് സതീശൻ ക്യാമ്പ്. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഡി സതീശനായി സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണത്തിൽ കെസി ക്യാമ്പിനും പരാതി.കെപിസിസി മുൻ അധ്യക്ഷൻമാരേയും വർക്കിങ് പ്രസിഡന്റുമാരേയും എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അതേസമയം ഏഴാം ദിനത്തിലും മുഖ്യമന്ത്രി ആരെന്നതിൽ പ്രഖ്യാപനമുണ്ടാകാൻ സാധ്യതയില്ല. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിലാണ്.
സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ നിലപാട് നിർണായകമാകും. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച്, കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലേക്ക് ഇല്ലെന്ന് അറിയിച്ചു. സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ എഐസിസി മൂന്ന് രഹസ്യ നിരീക്ഷകരെ നിയോഗിച്ചു. അതേസമയം, കെ സുധാകരൻ കണ്ണൂരിലെ ഗ്രൂപ്പ് അനുകൂലികളുടെ യോഗം വിളിച്ചു. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം യോഗം ചേരും. മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ മുസ്ലിം ലീഗിലും അതൃപ്തി പുകയുകയാണ്



