KeralaLatest NewsLocal news

പൂപ്പാറ ഒഴുപ്പിയ്ക്കൽ : കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവശ്യത്തിന് സമയം ലഭിച്ചിട്ടും പുനരധിവാസ പദ്ധതികൾ ഒരുക്കാതെ സാധാരണക്കാരായ കുടുംബങ്ങളെ ദുരിതത്തിലേയ്ക് തള്ളിവിടുകയായിരുന്നുവെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. ആറു മാസത്തിനുള്ളിൽ പുനരദിവാസം പൂർത്തിയാക്കുമെന്നും എം പി പൂപ്പാറയിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂപ്പാറയിൽ പുഴയോരത്തെ കൈയേറ്റം ഒഴുപ്പിച്ച മേഖലയിൽ സന്ദർശനം നടത്തിയ ശേഷം സംസാരിയ്ക്കുകയായിരുന്നു എം പി.

മഴക്കാലത്തിന് തോട്ടു മുൻപ് മറ്റ് മാർഗങ്ങൾ ഇല്ലാത്ത കുടുംബങ്ങളെ കുടിയോഴുപ്പിച്ചതും പ്രതിഷേധാർഹമാണെന്ന് എം പി പറഞ്ഞു. പുനരധിവാസം സംബന്ധിച്ച് മുൻ എൽ ഡി എഫ് ഗവൺമെന്റും പഞ്ചായത്ത്‌ ഭരിയ്ക്കുന്ന ഇടത് ഭരണ സമിതിയും ഒന്നും ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ കുടുംബങ്ങൾക്ക് താത്കാലിക താമസം ഒരുക്കുന്നതിനൊപ്പം അടിയന്തിരമായി ഭൂമിയും വീടും ലഭ്യമാക്കുന്നതിന് ഇടപെടൽ നടത്തുമെന്നും എം പി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!