KeralaLatest NewsLocal news

പെരിയ കനാൽ ബസ് അപകടം : സഞ്ചാരികളിൽ ഒരാൾ മരിച്ചു

മൂന്നാർ ചിന്നക്കനാൽ പെരിയകനാലിൽ ആണ് വാഹനാപകടം നടന്നത്. വിനോദസഞ്ചാരികളുടെ മിനി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പരലാച്ചി സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്.

തമിഴ്നാട്ടിലെ വിരുത് നഗർ ജില്ലയിലെ പരലാച്ചി എന്ന സ്ഥലത്തു നിന്ന് ഉള്ള സംഘം സഞ്ചാരിച്ചിരുന്ന ബസ്സിൽ ഡ്രൈവറടക്കം 27 പേർ ആണ് ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവർ മൂന്നാർ റ്റാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരടക്കം ആറു പേരെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്നലെ മൂന്നാർ സന്ദർശനത്തിനു ശേഷം ഇന്ന് തിരികെ പോകും വഴിയാണ് പെരിയ കനാൽ വളവിന് സമീപം വാഹനം നിയന്ത്രണം വിട്ട് അപകടം ഉണ്ടായത്. അപകടമുണ്ടായി ഉടൻ തന്നെ നാട്ടുകാരും സമീപത്തുള്ള ജീപ്പ് ഡ്രൈവർമാരും ആണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!