
മൂന്നാർ : ദേശിയപാതയിൽ പെരിയകനാലിന് സമീപം മിനി ബസ് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഭാഗ്യജ്യോതിയാണ് മരണപ്പെട്ടത്. പരലാച്ചി സ്വദേശി സ്റ്റെല്ലാ മേരിയും അപകടത്തിൽ മരണപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു പെരിയകനാലിൽ വാഹനാപകടം നടന്നത്.തമിഴ്നാട് വിരുത് നഗർ ജില്ലയിലെ പരലാച്ചി എന്ന സ്ഥലത്തുനിന്ന് എത്തിയ ഡ്രൈവറടക്കം 27 പേരടങ്ങുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരടക്കം ആറു പേരെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. മൂന്നാർ സന്ദർശനത്തിനുശേഷം തിരികെ പോകും വഴിയാണ് പെരിയ കനാൽ വളവിന് സമീപം വാഹനം നിയന്ത്രണം വിട്ട് പാതയോരത്തെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.



