CrimeKeralaLatest NewsLocal news
ഓട്ടോറിക്ഷയിൽ ഗഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ

ഇടുക്കി നെയ്യാശ്ശേരി വില്ലേജിൽ തൊമ്മൻകുത്ത് 40 ഏക്കർ ഭാഗത്ത് വാക്കണ്ടത്തിൽ വീട്ടിൽ ലിബിൻ (37), കരിക്കോട് വില്ലേജിൽ ഇടവെട്ടി കരയിൽ മാർത്തോമാ ഭാഗത്ത് നെല്ലിക്കുന്നേൽ വീട്ടിൽ ഒടിയൻ എന്ന് വിളിക്കുന്ന മാർട്ടിൻ (45) എന്നിവർക്ക് തൊടുപുഴ NDPS കോടതി 7 വർഷം കഠിന തടവിനും 75,000/ രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും ശിക്ഷ വിധിച്ചു.
2019 മാർച്ച് മാസം 10 ആം തീയതി രാജാക്കാട് കള്ളിമാലി അമ്പലക്കവല ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ 10 കിലോ ഗ്രാം ഉണക്ക ഗഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന പ്രതികളെ രാജാക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന അനൂപ് മോൻ പിഡി -യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. രാജാക്കട് പോലീസ് ഇൻസ്‌പെക്ടർ ഹണി എച് എൽ ആണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.



