
ഇടുക്കി :കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയിൽ റോഡരികിൽ തകരാറിലായി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ പിറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം.
കട്ടപ്പനയിൽ നിന്നും പുലർച്ച ഉപ്പുതറ വാഗമൺ വഴി എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.



