KeralaLatest News

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ആചാരലംഘനം നടന്നിട്ടില്ല, നിയമാനുസൃതം പാസ്സെടുത്താണ് ദർശനം നടത്തിയത്, പരാതി തള്ളി ദേവസ്വം ബോർഡ്

മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ സന്ദർശനത്തിൽ ആചാരലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ്. മുഖ്യമന്ത്രി ആളുകളെ നേരിൽകണ്ട് സംസാരിച്ചപ്പോൾ ഉണ്ടായ തിരക്കു മാത്രമാണ് അന്നുണ്ടായത്. മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവർ റീൽസ് ചിത്രീകരിച്ചു എന്നത് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും നെയ് വിളക്കിന് രസീത് ആക്കിയ ശേഷമാണ് മുഖ്യമന്ത്രി അകത്തേക്ക് പ്രവേശിച്ചതെന്നും ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ട്വന്റി ഫോറിനോട് പറഞ്ഞു.എല്ലാ കാര്യങ്ങളും വ്യക്തമായി പരിശോധിച്ചു.

റീൽസ് ചിത്രീകരണം വിവാഹ സമയങ്ങളിൽ അനുവദനീയമാണ്. പക്ഷേ അത് മൊബൈൽ ഫോണിൽ പാടില്ല എന്നുണ്ടെന്നും ദേവസ്വം ചെയർമാൻ കൂട്ടിച്ചേർത്തു.റവന്യൂ മന്ത്രി എ പി അനിൽ കുമാറിൻ്റെ മകൻ്റെ വിവാഹത്തിനായാണ് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും വി ഐ പികളും ക്ഷേത്രത്തിൽ എത്തിയത്.വി ഡി സതീശന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾക്കിടെ നിരവധി ഭക്തർക്ക് തൊടാനുള്ള അവസരം നിഷേധിച്ചു എന്നാണ് ബിജെപി നേതാവായ ബി ഗോപാലകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നത് .

ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഹൈബി ഈഡൻ എംപി റീൽസ് ചിത്രീകരിച്ചുവെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!