KeralaLatest NewsLocal news

എബിൻ്റെ വിരൽത്തുമ്പിൽ വിരിയുന്നത് ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ.

ഇടുക്കി :പണിക്കൻകുടി സ്വദേശിയാണ് എബിൻ ഷോബി പൊട്ടയിൽ .പണിക്കൻകുടി ഗവൺമെൻറ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ. ചെറിയ പ്രായത്തിൽ തന്നെ എബിൻ ചിത്രങ്ങൾ വരച്ചു തുടങ്ങിയിരുന്നു.

ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ചിത്രമാണ് എബിൻ വരച്ചത് .പക്ഷികൾ പൂക്കൾ പ്രകൃതി അതോടൊപ്പം മനോഹരമായ കാരിക്കേച്ചറുകൾ,കാർട്ടൂണുകൾ എന്നിവയും വരയ്ക്കുന്നു. പെൻസിൽ ഡ്രോയിംഗ്,
വാട്ടർകളർ, എന്നിവയാണ് പ്രധാനമായും ചെയ്യുന്നത് . കൂടാതെ
ക്രാഫ്‌റ്റ് വർക്കും ചെയ്യാറുണ്ട്.


വീട്ടുകാരുടെയും പണിക്കൻകുടി ഗവ സ്കൂളിലെ അധ്യാപകരുടെയും പണിക്കൻകുടി എസ് ഡി കോൺവെൻ്റിലെ
സിസ്റ്റേഴ്സിൻ്റെയും വികാരിയച്ചൻ്റെയും
പ്രോത്സാഹനമാണ് എബിന് കരുത്തായി മാറിയത്. ഏതാണ്ട് നൂറു കണക്കിന് ചിത്രങ്ങളാണ് എബിൻ ഇതിനോടകം വരച്ചിട്ടുള്ളത്. ചില ചിത്രങ്ങൾ ഒറിജിനലിനെ വെല്ലുന്നവയാണ്.
കാർട്ടൂൺ കഥാപാത്രങ്ങൾ
കറൻസി നോട്ടുകൾ, ഒക്കെ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഈ
കൊച്ചുകലാകാരൻ
വരച്ചിട്ടുള്ളത്.

ഭാവിയിൽ ഒരു നല്ല ചിത്രകാരനായി മാറണമെന്നതാണ് എബിന്റെ ആഗ്രഹം. ഷെബിന്റെ പിതാവ് ഷോബിയും സഹോദരൻ ഷിജോയും നല്ല ഒരു ചിത്രകാരൻമാരാണ്. പിതാവ് ഷോബിൻ മാതാവ് ബേബി സഹോദരി എബിന എന്നിവർ ചേർന്നതാണ് എബിൻ്റെ കുടുംബം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!