
അടിമാലി : രാജ്യത്ത് ഇന്ധനത്തിന്റെ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ താളം തെറ്റിക്കുന്നുവെന്നാരോപിച്ചും വില വർധനവ് നിയന്ത്രിക്കാൻ സർക്കാരുകളുടെ ഇടപെടൽ വേണമെന്നാവശ്യപ്പെട്ടുമായിരുന്നു അടിമാലിയിൽ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിക്ക് മുന്നോടിയായി പ്രവർത്തകരുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടന്നു. നിരവധി പ്രവർത്തകർ മാർച്ചിന്റെ ഭാഗമായി.
തുടർന്ന് നടന്ന പ്രതിഷേധ സമരം സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ അനിയന്ത്രിത ഇന്ധന വില വർധനവ് നിയന്ത്രിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്ന് പ്രതിഷേധ സമരത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ചിലും യോഗത്തിലും നേതാക്കളായ ടി കെ ഷാജി, ചാണ്ടി പി അലക്സാണ്ടർ, സിഡി ഷാജി, കെ ആർ ജയൻ, ടി കെ സുധേഷ് കുമാർ, തേജസ് കെ ജോസ് തുടങ്ങിയവർ സംബന്ധിച്ചു. നിരവധി പ്രവർത്തകർ പ്രതിഷേധ പരിപാടിയുടെ ഭാഗമായി.



