KeralaLatest NewsLocal news
അടിമാലിയിൽ പക്കായിപ്പടിക്ക് സമീപം വാഹനാപകടം : 200 ഏക്കർ സ്വദേശി മരിച്ചു.
അടിമാലി : അടിമാലിയിൽ പക്കായിപ്പടിക്ക് സമീപമാണ് കാറും സ്കൂട്ടറും ഇടിച്ച് ഒരാൾ മരിച്ചത്. അടിമാലി 200 ഏക്കർ സ്വദേശിയായ അപ്പച്ചൻ ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ അടിമാലിയിൽ നിന്നും വീട്ടിലേക്ക് സ്കൂട്ടറിൽ പോകും വഴിയാണ് അപകടം നടന്നത്. പിന്നാലെ എത്തിയ രാജാക്കാട് സ്വദേശികളുടെ കാർ ഓട്ടോ റിക്ഷയിൽ ഇടിച്ചതിന് ശേഷം സ്കൂട്ടർ ഇടിച്ചു സമീപത്തെ വീടിന് മുന്നിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ അപ്പച്ചന് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 200 ഏക്കർ സ്വദേശിയായ അപ്പച്ചൻ കരാട്ടെ അധ്യാപകനാണ്.



