KeralaLatest NewsLocal news

പൂച്ചപെറ്റു കിടക്കുന്ന ഖജനാവിൽ നിന്നും മുടങ്ങാതെ ശമ്പളം നൽകിയില്ലേ; പി രാജീവ്

അടിമാലി: പൂച്ചപെറ്റുകിടക്കുന്ന ഖജനാവിൽ നിന്നും സർക്കാർ ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളം നൽകിയി, റോഡുകൾ പൂർത്തീകരിച്ചു , മെഡിക്കൽ കോളേജുകളിൽ അത്യാധുനിക ചികിത്സകൾ ഏർപ്പെടുത്തി, ക്ഷേമപെൻഷനുകൾ വർദ്ധിപ്പിച്ച് മുടക്കമില്ലാതെ പെൻഷൻ നൽകി , ഈ ഖജനാവിൽ നിന്ന് തന്നെ സ്ത്രീകൾക്ക് വേണ്ടിയുള്ള പെൻഷൻ വിതരണം നടത്തി , യുഡിഎഫ് സർക്കാരിനും വിതരണം ചെയ്യാനുള്ള കാശ് ഖജനാവിൽ ഉണ്ടായിരുന്നില്ലെ എന്ന് മുൻമന്ത്രി പി രാജീവ്. അടിമാലിയിൽ നടന്ന ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മാസ തികയുന്നതിനു മുമ്പ് ആറുപേരാണ് വന്യജീവി ആക്രമത്തിൽ കൊല്ലപ്പെട്ടത്. ഞങ്ങൾ മാറിയത് ആന അറിഞ്ഞില്ലെന്ന് വളരെ ധിക്കാരപരമായാണ് വനവകുപ്പ് മന്ത്രി പ്രതികരിച്ചത്. വനാതിർത്തിയിൽ വന്യമൃഗം പുറത്തേക്ക് കടന്നാൽ മനുഷ്യജീവനോ സ്വത്തിനോ ഭീഷണിയയാൽ ജില്ലാ കളക്ടർമാർക്ക് ആ മൃഗത്തെ വെടിവെച്ചു കൊല്ലുവാൻ ഉള്ള അനുമതി നൽകുന്ന വ്യവസ്ഥകളുടെ ഒരു നിയമം കഴിഞ്ഞ നിയമസഭയിൽ പാസാക്കിയിരുന്നു . ഈ വ്യവസ്ഥയുള്ള ബില്ല് നിയമസഭയിൽ വന്നപ്പോൾ ചർച്ചയിൽ പോലും പങ്കെടുക്കാത്ത ആളുകളാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊതുസമ്മേളനത്തിന് ഭാഗമായി നടന്ന പ്രകടനത്തിൽ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകരാണ് പങ്കെടുത്തത് .

ജില്ലാ പ്രസിഡന്റ് ബി അനൂപ് അധ്യക്ഷനായി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ, സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം എം എം മണി, എസ് സുധീഷ്, എം എസ് ശരത്, കെ വി ശശി, ടി കെ ഷാജി, ചാണ്ടി പി അലക്സാണ്ടർ,തേജസ് കെ ജോസ് തുടങ്ങിയവർ സംസാരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!