KeralaLatest News

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. ഉത്തരമേഖല ഐജി ആയി പുട്ട വിമലാദിത്യയെ നിയമിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയാണ് വിമലാദിത്യ. എസ് സതീഷ്ബിനോ ആണ് ആഭ്യന്തര സുരക്ഷാ വിഭാഗം ഐജി. കെ കാര്‍ത്തികിനെ കണ്ണൂര്‍ റേഞ്ച് ഡിഐജി ആയും ടി നാരായണനെ തൃശൂര്‍ റേഞ്ച് ഡിഐജി ആയും നിയമിച്ചു.കഴിഞ്ഞ ദിവസം കാര്‍ത്തിക്കിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചിരുന്നു. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാന്‍ നാരായണന്‍ അസൗകര്യം അറിയിച്ചിരുന്നു. കാര്‍ത്തിക്കും നാരായണനും അസൗകര്യം അറിയിച്ചത് പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം.

മോഹനചന്ദ്രന്‍ നായരെ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പിയായും നിയമിച്ചു. അരുണ്‍ കെ പവിത്രനെ കൊച്ചി ഡിസിപിയായി നിയമിച്ചു. ജുവനപടി മഹേഷാണ് ദക്ഷിണമേഖലാ വിജിലന്‍സ് എസ്പി. ഷഹന്‍ഷാ കെഎസിനെ തിരുവനന്തപുരം ഡിസിപിയായും നിയമിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!