ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങ്; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം

ഇറാന് പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചത്. അടുത്ത മാസം 4 മുതല്‍ 9 വരെയാണ് ഇറാനില്‍ ഖമനയിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്.
വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദിലാണ് സംസ്കാരം നടക്കുക. സംസ്കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിലാപയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫ്രെബുവരിയിലാണ് ഖമനയി കൊല്ലപ്പെട്ടത്. ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകന് മുജ്തബ ഖമേനിയെ മാര്‍ച്ച് എട്ടിന് പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തിരുന്നു.ഖമനയി കൊല്ലപ്പെട്ട് 106 -ാം ദിവസത്തിലാണ് ഇറാന് അദ്ദേഹത്തിന്റെ സംസ്കാരം പ്രഖ്യാപിച്ചത്. സംസ്കാര ചടങ്ങുകള്‍ക്കിടയിലേക്ക് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പരമോന്നത നേതാവിന്റെ സംസ്കാരം ഇത്രയും നാള് വൈകാന്‍ കാരണമായത്. ഖമനയിയുടെ സംസ്കാര ചടങ്ങില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അത്തരമൊരു സാഹചര്യത്തില്‍ സുരക്ഷാ വെല്ലുവിളിയാകുമെന്നായിരുന്നു ആശങ്ക



