BusinessKeralaLatest News

നിലവിൽ 23 വയസുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിയൂ, അത് ലംഘിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും’; മന്ത്രി എം.ലിജു

മദ്യത്തിനുള്ള പ്രായ പരിധിയിൽ പ്രതികരിച്ച് എക്സൈസ് മന്ത്രി എം ലിജു. നിലവിൽ 23 വയസ്സുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിയുള്ളു. അതുമായി ബന്ധപ്പെട്ട് ചില ആലോചനകൾ നടക്കുന്നു. അത് ലംഘിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. അക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിലും അദ്ദേഹം പ്രതികരിച്ചു.മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. നാളെ വിൽപ്പനയ്ക്ക് സാധ്യത ഉണ്ടേൽ അതിനുള്ള നികുതി നിരക്കാണ് പറഞ്ഞത്.

മദ്യം വിൽക്കണമെങ്കിൽ ലേബൽ രജിസ്ട്രേഷനും ബ്രാൻഡ് രജിസ്ട്രേഷനും ശേഷം എക്സൈസ് ആണ് അനുമതി നൽക്കേണ്ടത്. മിലിട്ടറി ക്യാന്റീൻ ഉൾപ്പടെ എവിടെയാണേലും മദ്യം വിൽക്കണമെങ്കിൽ എക്‌സൈസ് വകുപ്പിന്റെ അനുമതി വേണം. ഫിനാൻസ് ബില്ലിലെ ക്ളോസുകൾ നിലവിൽ വരണമെങ്കിൽ മദ്യ നയം വരണം പിന്നാലെ നോട്ടിഫിക്കേഷനും വരണമെന്നും എം ലിജു വ്യക്തമാക്കി.മദ്യ നയവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിൽ ഇത് സംബന്ധിച്ച തർക്കങ്ങൾ ഇല്ല.

ബജറ്റ് ഒരു ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ആണ്. വി എം സുധീരന് ആശങ്ക പറയാം. ഞങ്ങളുടെ പാർട്ടിയിൽ അഭിപ്രായം ആർക്കും പറയാം. സിപിഐഎമ്മിനെ പോലെ പിണറായി വിജയൻ പറയുന്നതിനപ്പുറം മറ്റൊന്നുമില്ല എന്ന് കരുതുന്നവരല്ല. ഞങ്ങളുടെ പാർട്ടിയിൽ ഏകഛത്രാതിപതികളില്ല. ഞങ്ങൾക്ക് ‘Yes Boss’ കൾച്ചർ ഇല്ല.

കേരള ബാങ്ക്, അവധാനതയോടെ പ്രത്യാഘാതങ്ങൾ നോക്കി മാത്രമേ മുന്നോട്ടു പോകാൻ കഴിയു.1,29,000 കോടിയുടെ ബിസിനസ് നടക്കുന്ന അപക്സ് ബോഡിയാണ്. കേക്ക് മുറിക്കുന്നത് പോലെ തീരുമാനം എടുക്കാൻ കഴിയില്ല. കേരള ബാങ്ക് രൂപീകരിച്ച തീരുമാനം, ത്രീ ടയർ സിസ്റ്റമായിരുന്നു സഹകര ബാങ്കുകളുടെ ഘടന. അതിനെ സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. തെറ്റായിരുന്നുവെന്ന് അന്നു തന്നെ യുഡിഎഫ് വ്യക്തമാക്കിയതാണ്. പക്ഷെ നിലവിൽ സാമ്പത്തിക കാര്യങ്ങൾ കൂടി നോക്കിയേ തീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!