KeralaLatest NewsLocal news

ഇനി രക്ഷയില്ല..!! മുന്നാറിൽ വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പും പോലീസും; നിയമ ലംഘകർക്കെതിരെ നടപടി…

മൂന്നാർ :മുന്നാറിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടയാത്രകളും ഗതാഗത നിയമലംഘനങ്ങളും വർധിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തിയത്.
പ്രധാന റോഡുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികളിലുമായി നടത്തിയ പരിശോധനയിൽ നൂറിലധികം വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ച നിരവധി ഡ്രൈവർമാർ പിടിയിലായി. വാഹനത്തിന്റെ രേഖകൾ കൈവശം സൂക്ഷിക്കാതെയും മറ്റ് ഗതാഗത നിയമങ്ങൾ ലംഘിച്ചും യാത്ര നടത്തിയവർക്കെതിരെയും കേസെടുത്ത് നടപടി സ്വീകരിച്ചു.

അപകടയാത്രകളും നിയമലംഘനങ്ങളും തടയാൻ വരും ദിവസങ്ങളിലും മുന്നാറിൽ പരിശോധന കൂടുതൽ വ്യാപകമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!