KeralaLatest NewsLocal news
പ്രിയദര്‍ശിനി ബസ് സര്‍വീസ് പുതിയ മാറ്റത്തിന്റെ തുടക്കം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്

ഇടുക്കി : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസ് പുതിയ മാറ്റത്തിന്റെ തുടക്കമാണെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഉപ്പുതോട് വഴിയുളള കോട്ടയം – തോപ്രാംകുടി കെഎസ്ആര്‍ടിസി സര്‍വീസ് ചെറുതോണിയില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
വീട്ടമ്മമാരുടെ പ്രയ്ത്നം വളരെ വിലപ്പെട്ടതാണ്. വനിതകളുടെ വലിയ മാറ്റത്തിനു വേണ്ടിയുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് ഒറ്റക്കെട്ടായ ശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റോയ് കെ പൗലോസ് എംഎല്‍എ, എഫ്. രാജ എംഎല്‍എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



