CrimeKeralaLatest News

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം; ചെന്താമര കുറ്റക്കാരനെന്ന് കോടതി

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയെ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. പാലക്കാട്‌ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് ആണ് വിധി പറഞ്ഞത്. 2025 ജനുവരി 27നാണ് പ്രതി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.2026 ഫെബ്രുവരി 23നു ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചത്. 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ കോടതി പ്രതിക്ക് വായിച്ചുകേൾപ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു കേസിൽ പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി കഴിഞ്ഞയാഴ്ചയോടെ തന്നെ അന്തിമ വാദങ്ങൾ പൂർത്തിയാക്കിയത്.

2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി സ്വദേശി സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ വീടുവിട്ടുപോകാൻ കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. 2019 സെപ്റ്റംബർ രണ്ടിന് ചെന്താമരയെ പൊലീസ് അറസ്റ്റ് ചെയ്തു. സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി, ജാമ്യവ്യവസ്‌ഥ ലംഘിച്ചാണ് നെന്മാറയിൽ എത്തിയത്. തുടർന്ന് നിരന്തരം സുധാകരന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇയാളുടെ ഭീഷണിയെ കുറിച്ചുള്ള പരാതി പൊലീസ് മുഖവിലയ്ക്കെടുത്തില്ല.

2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ 29നു രാത്രി പിടികൂടി. 2025 ഒക്ടോബർ 18നു സജിത വധക്കേസിൽ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!