
അടിമാലി : പള്ളിവാസൽ പഞ്ചായത്തിലെ പിച്ചാടിന് സമീപം തളികം വെള്ളച്ചാട്ടത്തിൽ വീണ് വിനോദസഞ്ചാരി മരിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെടുകയായിരുന്ന വെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ആന്ധ്രാപ്രദേശ് സ്വദേശി സലീം (28) ആണ് മരിച്ചത്. പത്തോളം പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് സലീം മാങ്കുളത്ത് എത്തിയത്. അപകടമുണ്ടായ ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സലീമിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .



