
ഇടുക്കി : ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വാഹന സര്‍വീസിങില്‍ ഏകദിന ശില്‍പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചു.

വെണ്ണിക്കുളം ഗവ. പോളിടെക്‌നിക് കോളേജിന്റെ സഹകരണത്തോടെ നടന്ന പരിപാടി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജെ. വിജയന്‍ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, കുന്നന്താനം ഗ്രാമപഞ്ചായത്ത് അംഗം വര്‍ഗീസ് മാത്യു, വെണ്ണിക്കുളം ഗവ. പോളിടെക്‌നിക് കോളേജിലെ ഓട്ടോമൊബൈല്‍ വിഭാഗം അധ്യാപകന്‍ റോണിമോന്‍ സണ്ണി, കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മാനേജര്‍ പ്രജിത്ത് കെ. കെ, ജൂനിയര്‍ എക്‌സിക്യൂട്ടീവ് ശ്രീലക്ഷ്മി എസ്. നായര്‍, ഇലക്ട്രിക് വാഹന വിഭാഗം അധ്യാപകന്‍ താജുദ്ധീന്‍ അലിഖാന്‍ എന്നിവര്‍ സംസാരിച്ചു.
ഇലക്ട്രിക് വാഹന മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ചും സാങ്കേതിക നവീകരണങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്



