Latest NewsLocal news

ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയാല്‍ വിവരാവകാശ നിയമം ആവശ്യമില്ല: ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്

ഇടുക്കി : നിയമവും നയങ്ങളും നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയാല്‍ വിവരാവകാശ നിയമം തന്നെ ആവശ്യമില്ലെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം നിയോജകമണ്ഡലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

സുതാര്യത ഉറപ്പാക്കുകയാണ് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം. ഓരോ കാര്യങ്ങളും സുതാര്യമായി ചെയ്യും എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ വിവരാവകാശ നിയമം ആവശ്യമില്ല. സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങളും പദ്ധതികളും സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം പകരുകയാണ് ഈ നിയമം. നിയമം നിര്‍മ്മിക്കുന്നതും നയങ്ങള്‍ പ്രഖ്യാപിക്കുന്നതും ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുഅധികാര സ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, കാലതാമസം തുടങ്ങിയവ ചെറുക്കുന്നതിനുള്ള വിവരവകാശ നിയമം കാര്യക്ഷമതയോടെ നടപ്പാക്കുന്നു എന്നുറപ്പാക്കാനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.

തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സബീറ ജലീല്‍, വിവരാവകാശ കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി. ജോസഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!