KeralaLatest NewsLocal news

എഴുന്നേറ്റ് ചീത്ത വിളിക്കുന്നതാണ് എം എം മണിയുടെ രീതി, പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ല’; മന്ത്രി ഷിബു ബേബി ജോൺ

വനംവകുപ്പിനെതിരായ എം.എം. മണിയുടെ പ്രസ്‌താവനയിൽ മറുപടിയുയമായി വനം മന്ത്രി ഷിബുബേബി ജോൺ. പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ല. എഴുന്നേറ്റ് ചീത്ത വിളിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. അങ്ങനെ അത് ശീലിച്ചുപോയി. അതിന് മറുപടി പറഞ്ഞ് സമയംകളയാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഒത്തിരി ജോലിയുണ്ട്.

അങ്ങേർക്കൊക്കെ മറുപടി പറഞ്ഞ് സമയം കളയാനാകുമോ? അദ്ദേഹത്തിന്റെ പ്രായംവെച്ച് ഓരോരുത്തർ പോയി ഓരോന്ന് ചോദിക്കും. അദ്ദേഹത്തിന് എന്റെ പേരുപോലും അറിയില്ല. ചോദിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, നാല് ചീത്ത പറയുക എന്നതാണ് അറിയാവുന്നത്. അങ്ങനെ അത് ശീലിച്ചുപോയി. അതിന് മറുപടിപറഞ്ഞ് സമയംകളയാനാകുമോ- ഷിബു ബേബി ജോൺ ചോദിച്ചു..

സി.പി.ഐ. എം. നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു എം.എം. മണിയുടെ വെല്ലുവിളി. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്’ എന്നായിരുന്നു എം.എം. മണിയുടെ പ്രസ്താവന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!