Latest NewsNational

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ ആലപിച്ചു; സോണിയ ഗാന്ധി ഇടപെട്ടിട്ടും മുഴുവൻ ആലപിച്ചു

എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ന് ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തിൽ നടന്നത്. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു.

സേവാദൾ നേതൃത്വത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കുമ്പോൾ തന്നെ നേതാക്കൾ ഇടപെടുന്നുണ്ട്. എന്നാൽ, ഗാനാലാപനം തുടരുകയായിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം എല്ലാ കാലത്തും സ്വീകരിച്ചിരുന്നത്.സ്വാതന്ത്ര്യസമരകാലത്ത് തന്നെ വന്ദേമാതരത്തിന്റെ ചിലവരികൾ ഒഴിവാക്കണം എന്നായിരുന്നു കോൺഗ്രസ് നിലപാട്. ഒരു വിഭാഗം ആളുകൾക്ക് ആലപിക്കാൻ കഴിയാത്ത ഭാഗം വന്ദേമാതരത്തിൽ ഉണ്ട്. അത് നിർബന്ധമാക്കരുത് എന്നായിരുന്നു കോൺഗ്രസിന്റെ എല്ലാകലത്തും നിലപാട്. കോൺഗ്രസ് നേതാവ് അജയ് മാക്കൻ, സേവാദൾ ദേശിയ അധ്യക്ഷൻ ശ്രീനിവാസ്, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരാണ് ചടങ്ങിൽ സന്നിഹിതരായിരുന്നത്.

എന്നാൽ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ആഘോഷത്തിലാണ് പാർട്ടി നിലപാടിന് ഘടകവിരുദ്ധമായത് സംഭവിച്ചിരിക്കുന്നതെന്ന് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. സേവാദൾ ആണ് എഐസിസി ആസ്ഥാനത്തുള്ള സ്വാതന്ത്യദിനാഘോഷത്തിന്റെ നടത്തിപ്പ് ചുമതല സേവാദള്ളിനാണ്. പുതിയ സേവാദൾ ദേശിയ അധ്യക്ഷനായ വി.ബി ശ്രീനിവാസ് ദേശിയ ഗാനാലാപനസമയത്ത് സന്നിഹിതനായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!