പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്, ഇപ്പോൾ പൂവുമില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല’: പിണറായി വിജയൻ

ഓണക്കാലത്ത് വിലക്കയറ്റം വല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിത്യേഉപയോഗസാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ ഫലപ്രദമായ നടപടി സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായില്ല.13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോയിൽ വിലവർധനവ് ഉണ്ടായി. സ്കൂൾ കുട്ടികൾക്കുള്ള അരിവിതരണം മുടങ്ങി. എൽഡിഎഫ് സർക്കാറിന്റെ കാലത്ത് 5 കിലോ അരിയായിരുന്നു നൽകിയിരുന്നത്.
യുഡിഎഫ് അത് നാല് കിലോ ആക്കി കുറയ്ക്കുകയും ചെയ്തു. ഇന്നലെ സ്കൂൾ അടച്ചു അരി ഇതുവരെ നൽകിയില്ല. വായ്പ പരിധിക്ക് ഏതാണ്ട് അടുത്ത് വരെ കടമെടുത്തു കഴിഞ്ഞു. വായ്പ പരിധി കുറഞ്ഞത് സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കും. മുൻപ് കടം വാങ്ങുന്നതിനെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷം പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാൻ തയ്യാറാകണം. ഇപ്പോൾ കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നാണ് അനത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇപ്പോൾ പൂവുമില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ കള്ളക്കേസിൽ കുടുക്കി. നാടകം കളിച്ചതിനാണ് വിദ്യാർത്ഥികളെ കള്ളക്കേസിൽ കുടുക്കിയത്. വിദ്യാർത്ഥികൾ ശവസംസ്കാരം നടത്തി എന്ന വ്യാജ പ്രചരണം നടത്തി. ഇത് ഒറ്റപ്പെട്ട നടപടി അല്ല എന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
ഭരണഘടന ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിനെതിരെ ഗൗരവപൂർണ്ണമായ നടപടിയോ പ്രതികരണമോ സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മുൻഗവൺമെന്റിന്റെ കാലത്തും ഗവർണർ ഉദ്യോഗസ്ഥരെ വിളിപ്പിച്ചിട്ടുണ്ട് എന്ന് ഒഴുക്കൻ മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ച സമയത്ത് എല്ലാം അന്നത്തെ ഗവൺമെൻറ് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാരിൻറെ അധികാരത്തിൻമേയുള്ള ഗവർണറുടെ കടന്നുകയറ്റത്തെ ഫലപ്രദമായി ചെറുത്തു. എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ഒരു വിട്ടുവീഴ്ചയും ഇതിൽ ഒന്നിലും കാണിച്ചിരുന്നില്ല. യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വം. മോഹനൻ കുന്നുമ്മലിനെ വിദ്യാർത്ഥികൾ പരസ്യമായി തള്ളിപ്പറഞ്ഞു.
ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു.സിപിഎമ്മിന്റെ ഒരു നേതാവും കുറിക്കുവഴിയിലൂടെ നേതാവായി മാറിയവരല്ല. അസംബന്ധമായ പ്രസ്താവന. വരുമാനം കുറയുന്നു എന്നതിന്റെ പേരിൽ പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം നടന്നു. സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മകള്‍ വീണയ്ക്കെതിരായ ഇഡി അന്വേഷണത്തിലും പിണറായി വിജയന് പ്രതികരിച്ചു. വീണ തന്റെ മകളായതുകൊണ്ടാണ് ഈ അന്വേഷണമെന്ന് പിണറായി വിജയന് മാധ്യമങ്ങളോടു പറഞ്ഞു.
തനിക്കോ മകള്‍ക്കോ ഹവാല ഇടപാടുമായി യാതൊരു ബന്ധവുമില്ല. പി.എ. മുഹമ്മദ് റിയാസിനെതിരെയും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ തന്റെ പേര് മുന്‍ മുഖ്യമന്ത്രിയെന്ന് പ്രത്യേകം രേഖപ്പെടുത്തിയതിനു പിന്നിലും പ്രത്യേക താല്‍പ്പര്യങ്ങളുണ്ട്. ചില മാധ്യമങ്ങള്‍ക്കും തന്നോട് പ്രത്യേക താല്‍പ്പര്യങ്ങളുണ്ട്. ഇഡി അന്വേഷണവുമായി വീണ പൂർണമായി സഹകരിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. തന്റെ കൈകള്‍ ശുദ്ധമാണെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു



