Latest NewsSports

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അർജന്റീന, സ്‌പെയിൻ താരങ്ങൾക്കെതിരെ ഫിഫയുടെ നടപടി

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളിയിൽ നടപടിയുമായി ഫിഫ. അർജന്റീന, സ്‌പെയിൻ താരങ്ങൾക്കെതിരെ മത്സരവിലക്കും പിഴയും. അർജന്റീന താരം ലിയാൻഡ്രോ പരെഡെസിന് 10 മത്സരത്തിലും നഹുവൽ മൊളീനക്ക് 7 മത്സരത്തിലും തിയാഗോ അൽമാഡക്ക് ഒരു മത്സരത്തിലും വിലക്ക്. സ്പെയിൻ താരം ഗാവിക്ക് ഒരു മത്സരത്തിൽ വിലക്ക്.

പരേഡസിന് 90,000 ഡോളർ പിഴയും ചുമത്തി. ന്യൂജേഴ്‌സിയിൽ നടന്ന ഫൈനലിൽ സ്‌പെയിനിനോട് അർജന്റീന 1-0 ന് പരാജയപ്പെട്ട മത്സരത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരിലാണ് ഫിഫയുടെ നടപടിമറ്റുള്ളവർക്ക് 30,000 ഡോളർ വീതം പിഴയാണ് ചുമത്തിയിരിക്കുന്നത്. കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അർജന്റീനിയൻ താരങ്ങൾ കൊമ്പുകോർത്തു. സ്പെയിൻ നായകൻ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി. നെഞ്ചിൽ പിടിച്ച് തളളി.

പിന്നാലെ ഒട്ടാമെൻഡി എത്തി റോഡ്രിയോട് കയർത്തു. നിന്റെ കരച്ചിൽ ഇനിയും കഴിഞ്ഞില്ലേ എന്നായിരുന്നു ഒട്ടാമെൻഡിയുടെ പരിഹാസ ചോദ്യം. പിന്നീട് കൂട്ടത്തിലെ ഇടിക്കാരനെത്തി. ലിയനാർഡോ പരേഡസ്. ഗാവിയെയും പെഡ്രിയേയും തള്ളിവീഴ്ത്തി. അരിശംപൂണ്ട് ചവിട്ടാനോങ്ങി. റെഡ് കാർഡ് നൽകിയിട്ടും റഫറിയുടെ കയ്യിൽ ഒതുങ്ങാതിരുന്നോതടെ പരിശീലകൻ ലയണൽ സ്‌കലോണിയെത്തിയാണ് പരേഡസിനെ പിടിച്ചുമാറ്റിയത്. ടൂർണമെന്റിലുടനീളം അർജന്റീന പുറത്തെടുത്ത പരുക്കൻ അടവുകളും അച്ചടക്കിമല്ലായ്മയും ചോദ്യം ചെയ്യപ്പെട്ടിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!