
കുഞ്ചിതണ്ണി :ബൈസൺവാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2011 – 2013 ഹ്യൂമാനിറ്റീസ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാലുമോൾ സാബു ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ അധ്യാപകരായ നിഷ, ബിനു, ഷിബി , ഹരിപ്രിയ, ശ്രീമോൾ , അമൽ ബേബി എന്നിവരെ ആദരിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. യോഗത്തിൽ അധ്യാപകനായ പ്രഭാത് ജേക്കബ് അധ്യക്ഷത വഹിച്ചു. സിൻസ് പി കുര്യാക്കോസ്, വിഷ്ണു പ്രകാശ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



