KeralaLatest News

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം; ജലമേള ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം. ജലമേള ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മൂന്ന് മണിക്കാണ് വള്ളംകളി മത്സരത്തിന് തുടക്കമാകുക. അമ്പത്തിയൊന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നത്. ആചാര സംരക്ഷണത്തിന്റെ കാഴ്ചയാണ് ആറന്മുള വള്ളംകളിയിലൂടെ കാണാനാവുന്നതെന്ന് ഉപരാഷ്ട്രപതി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

രാജ്യത്തെ മറ്റൊരു സംസ്ഥാനവും ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നില്ല എന്നാൽ കേരളം അങ്ങനെയല്ല. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം അത് അഭിമാനിക്കാവുന്ന കാര്യമാണ്.നെഹ്റ്രു ട്രോഫി മാതൃകയിലാണ് വള്ളംകളി നടക്കുക. ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന പള്ളിയോടം മന്നം ട്രോഫിയിൽ മുത്തമിടും. എ – ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്. വൈകിട്ട് 3 മണി മുതലാണ് മത്സര വള്ളംകളി. മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി എം ജോൺ, മോൻസ് ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!