CrimeLatest NewsLocal news

അടിമാലി താലൂക്ക് ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയ ആംബുലന്‍സിന് പാര്‍ക്കിംഗ് നിഷേധിച്ച് കരാറുകാരൻ…

അടിമാലി താലൂക്ക് ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയ ആംബുലന്‍സിന് പാര്‍ക്കിംഗ് കരാറുകാരന്‍ പാര്‍ക്കിംഗ് നിഷേധിച്ചത് തര്‍ക്കത്തിനിടയാക്കി. കുഞ്ചിത്തണ്ണിയില്‍ നിന്നും മൃതദേഹവുമായി രാവിലെ എത്തിയ വാഹനം ആശുപത്രിയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്നു. ഇതിനെ തുടർന്ന് പാർക്കിംഗ് ഏറ്റെടുത്ത കരാറുകാരൻ വാഹനം മാറ്റണമെന്ന് അവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായത് . വാഹനം മാറ്റാമെന്ന് ഡ്രൈവര്‍ പറഞ്ഞിട്ടും കരാറുകാരന്‍ അസഭ്യം പറയുകയും തല തല്ലിപ്പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

വാഹനത്തില്‍ ക്യാമറയുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് കാരാറുകാരൻ പിന്മാറുകയായിരുന്നു. അടിയന്തര ആവശ്യങ്ങൾക്കായി വിവിധ ഇടങ്ങളിൽ നിന്ന് എത്തുന്ന ആംബുലൻസ് വാഹനങ്ങൾക്ക് താലൂക്ക് ആശുപത്രിയിൽ പ്രത്യക പാർക്കിംഗ് സൗകര്യം വേണമെന്ന ആവശ്യവും ആംബുലൻസ് ഡ്രൈവർമാർ ഉന്നയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!