പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുന്നാൾ: ദേവികുളം മേഖലയിലെ വിവിധ ദേവാലയങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

അടിമാലി : പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ദേവികുളം മേഖലയിലെ വിവിധ ദേവാലയങ്ങളിൽ പൂർത്തീകരിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഇട്ടു വരെയാണ് തിരുനാൾ നടക്കുന്നത്. അടിമാലി കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നാളെ മുതൽ തിരുനാളിന് തുടക്കം കുറിക്കും . രാവിലെ ആറു മണിക്ക് ജപമാലയും തുടർന്ന് കൊടിയേറ്റും നടക്കും. 6:30ന് വിശുദ്ധ കുർബാനയും തിരുനാൾ സന്ദേശവും നടക്കും. തിരുനാളിന്റെ അവസാന ദിവസമായി എട്ടാം തീയതി വൈകിട്ട് 4.30ന് ജപമാലയും അഞ്ചുമണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് നേർച്ച സദ്യയും നടക്കും. ഇതിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ഇടവക വികാരി ഫാ. ബെന്നോ പുതിയാപറമ്പിൽ അറിയിച്ചു.
പിറവി തിരുനാളിനോടനുബന്ധിച്ച് മാങ്കുളം സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ ഇന്ന് അഞ്ചു മണിക്ക് കൊടിയേറും . തുടർന്ന് ഫാ. മാത്യുസ് മാളിയേക്കൽ നേതൃത്വം നൽകുന്ന വിശുദ്ധ കുർബാനയും നടക്കും. തിരുനാളിനോട് അനുബന്ധിച്ച് എല്ലാദിവസവും രാവിലെയും വൈകുന്നേരവും കുർബാനയും മരിയൻ ധ്യാനവും ജപമാല പ്രദക്ഷിണവും നേർച്ചും ഒരുക്കിയിട്ടുണ്ട്. തിരുനാളിന്റെ അവസാന ദിവസമായ എട്ടാം തീയതി 10 മണിക്ക് മേരി നാമധാരികളുടെ സംഗമവും കാഴ്ച സമർപ്പണവും തുടർന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ മാനേജർ ഫാ. കുര്യൻ പുത്തൻപുരക്കൽ സിഎംഐ നയിക്കുന്ന ആഘോഷമായ പാട്ട് കുർബാനയും നടക്കും . തുടർന്ന് വചന സന്ദേശവും ജപമാല പ്രദക്ഷിണവും ഊട്ടു നേർച്ചയും നടക്കും.



