CrimeKeralaLatest NewsLocal news

സംസ്ഥാനത്താദ്യമായി വൈക്കോൽ കറുപ്പുമായി ഒരാൾ മൂന്നാറിൽ പിടിയിൽ

മൂന്നാറിൽ എക്‌സൈസിന്റെ മിന്നൽ പരിശോധനയിൽ വയ്ക്കോൽ കറുപ്പുമായി ഒരാൾ പിടിയിൽ. സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 8.185 കിലോഗ്രാം വയ്ക്കോൽ കറുപ്പുമായി ഇടമലകുടി സ്വദേശിയായ മോഹൻരാജനെ പിടികൂടിയത്.

ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 2 മാസങ്ങളായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇടുക്കി ജില്ലയിൽ മൂന്നാർ എക്സൈസ് സർക്കിൾ ഓഫീസും ദേവികുളം എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി മൂന്നാറിൽ നടത്തിയ ഓപ്പറേഷൻ തണ്ടറിന്റെ മിന്നൽ പരിശോധനയിലാണ് എക്‌സൈസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

മൂന്നാർ കേന്ദ്രീകരിച്ച് അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളം ഉദ്യോഗസ്ഥർ പ്രതിക്കായുള്ള തിരച്ചിൽ നടത്തുകയായിരുന്നു. വൈക്കോൽ കറുപ്പ് എന്ന ലഹരിപദാർത്ഥം തേനിയിൽ നിന്നുമാണ് മൂന്നാറിലും ഇടമലക്കുടിയിലും എത്തിച്ചത്. പ്രതിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി എക്‌സൈസ് സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. പ്രതിയുടെ സാമ്പത്തിക ഇടപാടുകളും സ്വത്തു വിവരങ്ങളും എക്സൈസ് ശേഖരിച്ചുവരികയാണ്. കേരളത്തിൽ ആദ്യമായാണ് വയ്ക്കോൽ കറുപ്പുമായി ഒരാൾ അറസ്റ്റിലാകുന്നത്.

അന്വേഷണ സംഘത്തിൽ മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരികൃഷ്ണൻ എസ് , ദേവികുളം എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് നെബു, പ്രവന്റ്റീവ് ഓഫീസർ ഗ്രേഡ് അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ്, സുജിൻ, പ്രവീൺകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ശരത്, അമൽ ഷാജി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!