KeralaLatest News

പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല, നിയമപരമായും രാഷ്ട്രീയമായും നേരിടും: എം. സ്വരാജ്

ഇ ഡിക്കെതിരെ രൂക്ഷ വിമർശനവുമായി എം. സ്വരാജ്. ഇഡി വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ട ഒരു ഏജൻസിയായി മാറിയിരിക്കുകയാണെന്നും ബി.ജെ.പിയെ എതിർക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാൻ മാത്രമാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.മറ്റ് പാർട്ടിക്കാരെ വേട്ടയാടി ബിജെപിയിൽ എത്തിക്കുന്ന പണിയാണ് എടുക്കുന്നത്. പിണറായിയെ മൂക്കിൽ വലിച്ച് കയറ്റും എന്നാണ് പറയുന്നത്.

പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല. ഇ എം എസിനെ കള്ളനെന്ന് അധിക്ഷേപിച്ച കാലമുണ്ടായിരുന്നു.കോടതിയുടെ വരാന്തയിൽ നിൽക്കാൻ കെൽപ്പില്ലാത്ത കള്ളക്കേസാണ്. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം സ്വരാജ് പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ലെന്നും പൂർണമായും പുച്ഛിച്ച് തള്ളുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!