CrimeKeralaLatest News

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീലില്‍ മറ്റന്നാള്‍ സുപ്രീംകോടതിയില്‍ വാദം

സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്പീലില്‍ ബുധനാഴ്ച സുപ്രീംകോടതിയില്‍ വാദം. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. മുന്‍മന്ത്രി മുഹമ്മദ് റിയാസ്, വീണ ടി എന്നിവരുടെ ഹര്‍ജികളും ബുധനാഴ്ച പരിഗണിക്കും.

വെള്ളിയാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിണറായി വിജയന് നോട്ടീസ് നല്‍കിയെങ്കിലും സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നത് വരെ ഹാജരാകേണ്ടതില്ലെന്നായിരുന്നു പിണറായി വിജയന്റെ നിലപാട്. മറ്റന്നാള്‍ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ചോദ്യം ചെയ്യലില്‍ അദ്ദേഹം ഹാജരാകുമോ എന്നതില്‍ക്കൂടി അതീവ നിര്‍ണായകമാകും. വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, വീണ ടി എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയെ സമീപിച്ചത്.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്‍ക്കേണ്ടതില്ലെന്നും അതുകൊണ്ട് നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകളുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു പ്രതികളുടെ വാദം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!