CrimeKeralaLatest News

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: പിതാവ് രാജേഷിനെതിരെ കേസെടുക്കും, നവജാത ശിശുവിനെ CWC ഏറ്റെടുക്കും

ഹരിപ്പാട് മരിച്ച രണ്ട് വയസുകാരൻ രാഹുലിന്റെ മരണത്തിൽ പിതാവ് രാജേഷിനെതിരെ കേസെടുക്കും. ആഭ്യന്തര മന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചെന്ന് രാഹുലിന്റെ വീട് സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നവജാത ശിശുവിനെ സിബ്ല്യൂസി ഏറ്റെടുക്കുമെന്നും മന്ത്രി. രക്ഷിതാക്കൾക്കൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് നടപടി. കുട്ടി പട്ടിണി കിടന്നു മരിച്ചു എന്നത് സങ്കടകരമെന്ന് മന്ത്രി പറഞ്ഞു. ആദ്യ കുട്ടിയുടെ മരണത്തിലും അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

കുട്ടികളെ ഉപയോഗിച്ച് പണം പിരിക്കൽ നടത്തിയെന്നത് ഉൾപ്പടെ ഗുരുതര കണ്ടെത്തലുകൾ അടങ്ങിയ സോഷ്യൽ ഇൻവസ്റ്റിഗേഷൻ റിപ്പോർട്ട് ശിശുക്ഷേമ സമിതിക്ക് മുന്നിലെത്തിയിരുന്നു. മാതാവിന്റെ സമ്മതമില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ കുട്ടിയെ ഏറ്റെടുക്കാൻ നിയമതടസങ്ങളില്ലെന്ന് ജില്ല സിഡബ്ല്യൂസി ജില്ലാ ചെയർപേഴ്സൺ ഡോ. ഗീത വി അറിയിച്ചിരുന്നു. നാല് പെൺകുട്ടികളെ സിബ്ല്യൂസി നേരത്തെ ഏറ്റെടുത്തിരുന്നു.

ജനപ്രതിനിധികളുടെ പരാതിയെ തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ തയ്യാറാക്കിയ സോഷ്യൽ ഇൻവസ്റ്റിഗേഷൻ റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. അയൽവാസികളിൽ നിന്നും നാട്ടുകാരിൽ നിന്ന് പണം പിരിക്കാൻ കുട്ടികളെ ഉപയോഗിച്ചു. അയൽവാസികൾ നൽകുന്ന ഭക്ഷണം കുട്ടികൾക്കു കൊടുക്കാതെ രാജേഷു താരയും കഴിച്ചിരുന്നു. ആശാ വർക്കർമാർ എത്തിക്കുന്ന പോഷകാഹാരങ്ങളും കുട്ടികൾക്ക് നൽകിയിരുന്നില്ല. ഇരുവരും ഒരുമിച്ചുള്ള മദ്യപാനവും കുട്ടികൾക്ക് മുന്നിൽ തന്നെയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!