KeralaLatest News

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ ഒൻപത് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ മഴ തുടരാനാണ് സാധ്യത.

തിരുവനന്തപുരം പാറശാലയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് തടസപ്പെട്ട റെയിൽവേ ഗതാഗതം ഭാഗികമായി പുനഃ സ്ഥാപിച്ചു. തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിലെ ആറ് ട്രെയിനുകൾ റദ്ദാക്കി. പരശുറാം ഉൾപ്പടെ 5 ട്രെയിനുകൾ പുറപ്പെടാൻ വൈകും.കോഴിക്കോട് ജില്ലയിൽ മഴ കനക്കുകയാണ്. മലയോര പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. താമരശ്ശേരിയിൽ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പുണ്ട്. എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇടിമിന്നലേറ്റ് കന്നുകാലികൾ കൂട്ടത്തോടെ ചത്തു. 4 മൂരികളെയും 8 പശുക്കളെയുമാണ് ചത്ത നിലയിൽ തോട്ടത്തിനുള്ളിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുള്ള ഇടിമിന്നലിലാണ് എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കൾ കൂട്ടത്തോടെ ചത്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!