CrimeKeralaLatest News

അഭിറാമിന്റെ മരണം: പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത്; മഴ പെയ്തതോടെ പദ്ധതി പാളി

പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിറാമിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കനത്ത മഴയെ തുടര്‍ന്നാണ് മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കാനുള്ള പ്രതികളുടെ പദ്ധതി പാളിയത്. ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെ ചോദ്യം ചെയ്തതിലൂടെ മറ്റ് പ്രതികള്‍ പറഞ്ഞത് പലതും കളവാണെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റുന്നതിനായി തൊട്ടടുത്ത കടയില്‍ നിന്നും വലിയ കവര്‍ വാങ്ങിയെന്നും വിവരമുണ്ട്.

കേസില്‍ മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. നിലവില്‍ റിമാന്‍ഡിലുള്ളവര്‍ക്കായി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. അന്വേഷണം വഴിമുട്ടിക്കാന്‍ പ്രതികള്‍ കള്ളമൊഴി നല്‍കുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ മുഴുവന്‍ പ്രതികളെയും ഒന്നിച്ചും, അല്ലാതെയും ചോദ്യം ചെയ്ത് കേസില്‍ വ്യക്തത വരുത്താനാണ് നീക്കം.

പ്രതികളുടെ ഫോണ്‍വിളികളും, സാമൂഹ്യമാധ്യമ ചാറ്റുകളും സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുകയാണ്.രണ്ടാം പ്രതിയായ ഉമറിന് കൂട്ട് നിന്നത് ഉമറിന്റെ സുഹൃത്തായ ഐശ്വര്യയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് ഉമര്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നെന്ന് വരുത്തി തീര്‍ത്ത് അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ഇരുവരും ശ്രമിച്ചു. ഇതിനായി ഐശ്വര്യ ഉമറിനെ ഫോണില്‍ വിളിക്കുകയും കൃത്യം നടക്കുന്നത് വരെ ഫോണ്‍ സംഭാഷണം തുടരുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. ഉമര്‍ കാപ്പാ കേസില്‍ ശിക്ഷ അനുഭവിച്ചയാളാണ്. മോഷണക്കേസില്‍ പ്രതിയായിരുന്നു ഒന്നാം പ്രതിയായ പതിനേഴുകാരന്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!