
നേര്യമംഗലം പാലത്തിനടത്തുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണം വച്ച് ചീട്ട് കളിക്കുന്നതിനിടയിലാണ് സംഘത്തെ അടിമാലി പൊലീസ് പിടികൂടിയത്. വി ഒ കഴിഞ്ഞ ദിവസ്സമാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് നേര്യമംഗലത്തുള്ള ഹോട്ടലില്‍ പരിശോധന നടത്തിയത്. അടിമാലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അജീഷ് കെ ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.മന്നാങ്കണ്ടം സ്വദേശി അബ്ദുൽ സലീം, ആനക്കുളം അഴിയത്ത് ജോസ് മോൻ , കോതമംഗലം കറുകടം എടപ്ലാവിൽ ജോബി ബേബി, വാളറ മെഴുകുഞ്ചാൽ പുന്നക്കോട്ടേൽ ബിബിൻ കുര്യൻ, എറണാകുളം പായിപ്രഭാഗം നടുപ്പറമ്പിൽ റഷീദ്, നെല്ലിക്കുഴി തണ്ടിയേക്കൽ സീതി, കുട്ടമ്പുഴ ചക്കുങ്കൽ നൗഷാദ്, ആലടി അമ്പാട്ട് രഘുകുമാർ, മുടിക്കല്ല് നെടിയൻ അസീസ്, അടിമാലി അമ്പാട്ടുകുടി ജിബി കുര്യാക്കോസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതു. ഇവരുടെ കയ്യില്‍ നിന്നും ചീട്ടുകളും, 3,71,350/- രൂപയുടെ കറൻസി നോട്ടുകളും കണ്ടെത്തി..


