KeralaLatest News

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ; ഇടുക്കിയിലെ 14 ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി

ഇടുക്കി : മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ വിതരണംചെയ്തു. ഇടുക്കി ജില്ലയിൽനിന്ന് മെഡലിന് അർഹരായ 14 ഉദ്യോഗസ്ഥർക്ക്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ മെഡലുകൾ സമ്മാനിച്ചു.സബ് ഇൻസ്പെക്ടർമാരായ വി.കെ.ഷാജികുമാർ (മൂന്നാർ), എച്ച്.സനൽകുമാർ (ദേവികുളം), ജെ.മനോജ് കുമാർ(ജില്ലാ ക്രൈംബ്രാഞ്ച്), എ.എം.ലൈല (ജില്ലാ ക്രൈംബ്രാഞ്ച്), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിജയാനന്ദ് സോമൻ (കരിമണൽ), സി.വി.മഞ്ജു (കട്ടപ്പന), പി.പി.നിസാർ (കൺട്രോൾ റൂം, ഇടുക്കി), സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.എം.ജോസഫ്, എം.എസ്. അനൂപ് (കട്ടപ്പന), എ.ഷാജഹാൻ (കുളമാവ്), വി.ശിവകുമാർ (തൊടുപുഴ സി.ആർ.വി), വി.വിനീത് (സ്പെഷ്യൽ ബ്രാഞ്ച്), വി.വി. സുനീഷ് കുമാർ (കട്ടപ്പന), സിവിൽ പോലീസ് ഓഫീസർ ധന്യ മോഹനൻ (ഇടുക്കി ജില്ലാ ഹെഡ്ക്വാർട്ടേഴ്സ്) എന്നിവരാണ് മെഡലിന് അർഹരായത്. ഉദ്യോഗസ്ഥരെ ഇടുക്കി ജില്ലാ പോലീസ് അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!