മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കണം, ആശയക്കുഴപ്പം മാറ്റാന്‍ ഇത് അത്യാവശ്യമാണ്: മന്ത്രി മോന്‍സ് ജോസഫ്

മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് മന്ത്രി മോന്‍സ് ജോസഫ്. നിലവിലെ ആശയക്കുഴപ്പം മാറ്റാന്‍ അത് ആവശ്യമാണ്. ഇതിന് മുന്നോടിയായി ചര്‍ച്ച നടക്കണമെന്നും കെസിബിസിയും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ടെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
മദ്യനയത്തിന്റെ കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകണമെന്ന് പറഞ്ഞിട്ടുണ്ട്. ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് ആംരഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. യുഡിഎഫിന്റെ മദ്യനയം എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണമെന്നാണ് കെസിബിസിയും ഉയര്‍ത്തുന്ന വികാരം. മോന്‍സ് ജോസഫ് പറഞ്ഞു.
വാട്ടര്‍ അതോറിറ്റിയുടെ ഘടനയില്‍ അഴിച്ച് പണി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളെ കാണവേ മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. ഇതിനായി ഭരണ സംവിധാനം അഴിച്ചു പണിയും. ഡിസംബര്‍ 31 മുന്‍പ് പുതിയ സംവിധാനം കൊണ്ട് വരും. കുടിവെള്ള വിതരണത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തും. പൈപ്പ് പൊട്ടുന്നത് അടക്കമുള്ള പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കും. ജലജീവന്‍ പദ്ധതി വ്യാപകമായി താളം തെറ്റി. കുറേ പൈപ്പുകള്‍ കുഴിച്ചിട്ടത് മാത്രമേ നിലവിലുള്ളു. പദ്ധതി ഇപ്പോള്‍ പൂര്‍ണമായും തടസപ്പെട്ടു കിടക്കുന്നു. ഇതിലെ 450 വര്‍ക്കുകള്‍ ഉടന്‍ പൂര്‍ത്തിയാകാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. 14 ജില്ലകളിലും ഇതുമായി ബന്ധപ്പെട്ട് യോഗം ചേരും. 10 തിയതി കോട്ടയത്ത് ആദ്യം യോഗം ഉണ്ടാകും. ജനുവരിയില്‍ വാട്ടര്‍ കോണ്‍ക്ലേവ് ചേരാനും തീരുമാനിച്ചു. ജലവിതരണം സംബന്ധിച്ച എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു



