KeralaLatest News

സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട്’; വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല, സെൻസർ ബോർഡ് ഉത്തരവ്

സിനിമയുടെ പേരിടലിൽ സെൻസർ ബോർഡിന് സമ്പൂർണ്ണ ആധിപത്യം. പേര് മാറ്റാൻ പരിശോധന സമിതിക്ക് അധികാരമുണ്ടെന്ന് ഉത്തരവ്. സിനിമയുടെ പേര് മുൻകൂട്ടി അംഗീകരിച്ചതായി കണക്കാകില്ല. റിലീസ് തീയതി കണ്ട് സർട്ടിഫിക്കേഷൻ വേഗത്തിലാക്കില്ലെന്നും സെൻസർ ബോർഡ് ഉത്തരവിൽ പറയുന്നു.വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല.ഒക്ടോബര്‍ 26-നാണ് 18 അംഗങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച സെന്‍സര്‍ ബോര്‍ഡ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് സെക്ഷന്‍ 5B(1), 2024-ലെ റൂള്‍ 25 എന്നിവ പ്രകാരം സിനിമയുടെ പേരില്‍ മാറ്റം വരുത്താന്‍ പരിശോധനാ സമിതിക്ക് അധികാരമുണ്ടെന്നാണ് ബോര്‍ഡിന്റെ വാദം.അടുത്തിടെ തമിഴ് ചിത്രം ‘ജനനായകന്‍’, ദില്‍ജിത് ദൊസാഞ്ജിന്റെ ‘സത്ലജ്’ തുടങ്ങിയ സിനിമകളുടെ അനുമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സെന്‍സര്‍ ബോര്‍ഡ് പുതിയ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. സുരേഷ് ഗോപി ചിത്രം ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പേര് മാറ്റിയ ശേഷമാണ് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.അതേസമയം, ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു. ഉത്തരവ് സിനിമാ നിർമാണം പ്രതിസന്ധിയിലാകുമെന്ന് ഫിലിം ചേംബർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!