Education and careerKeralaLatest News

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകൾക്ക് ഇളവ് നൽകിയത് ഉന്നതവിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ട്’; മന്ത്രി റോജി എം ജോൺ

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകൾക്ക് ഇളവുകൾ നൽകാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ. കോഴ്സുകൾ വൈകുന്നത് ഉൾപ്പെടെയുള്ള കാലതാമസങ്ങൾ ഒഴിവാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ മാത്രമാണ് സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയും സർവകലാശാലയുടെയും അനുമതി ആവശ്യമുള്ളത്. ഉന്നതവിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ടാണ് ഇളവുകളെന്നും മന്ത്രി പറഞ്ഞു.പുതിയ തീരുമാനം വല്യ മാറ്റം കൊണ്ടുവരും.

നേരത്തെ ഉണ്ടായിരുന്ന രീതി സ്വയംഭരണ കോളേജുകളുടെ അടിസ്ഥാന തത്വത്തിന് തന്നെ എതിരാണ്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റം കോഴ്സുകളിൽ വരണമെന്ന് മന്ത്രി പറഞ്ഞു. പല കോഴ്‌സുകളിലും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കി നൽകേണ്ടതുണ്ട്. അതിന് വേണ്ടിയാണ് പുതിയ തീരുമാനം എന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾ വസ്തുതകൾ അറിയാതെയാണെന്ന് മന്ത്രി പറഞ്ഞു. സംവരണകാര്യത്തിലും മെറിറ്റിന്റെ കാര്യത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ല. സംവരണ തത്വങ്ങൾ കൃത്യമായി പാലിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യർഥികൾക്ക് നല്ല അവസരം തുറന്നു നൽകാനുള്ള തീരുമാനമാണ് സംസ്ഥാന സർക്കാർ കൈകൊണ്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകൾ സ്വന്തം നിലയ്ക്ക് കോഴ്‌സ് ആരംഭിക്കുമ്പോൾ സർക്കാരിന് എന്താണ് ബാധ്യത. ഇതിനെതിരെയുള്ള ആരോപണങ്ങൾ വിദ്യാർഥികൾ രക്ഷപ്പെടാൻ പാടില്ലെന്നതാണെന്നും പിന്തിരിപ്പൻ സമീപനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. യുജിസി മാനദണ്ഡം പ്രകാരം ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്‌സ് ആരംഭിക്കാൻ സർവകലാശാലയുടെയും സർക്കാരിന്റെയും അനുമതി വേണ്ട. എന്നാൽ കേറളത്തിൽ ഇതല്ല സ്ഥിതിയെന്ന് മന്ത്രി വിശദീകരിച്ചു. ഇത് അക്കാഡമിക് ഒട്ടോണമിയെന്ന തത്വത്തെ നിരാകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.പല സർക്കാർ കോളേജുകൾക്കും പുതിയ കോഴ്സുകൾ കഴിഞ്ഞ ദിവസം അനുവദിച്ചു. വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നു എന്ന് പറഞ്ഞുപരിതപിച്ചിട്ട് കാര്യമില്ല. അവർക്ക് വേണ്ട അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. കാലത്തിനനുസരിച്ചുള്ള മാറ്റം വേണം. പുതിയ കോഴ്‌സുകൾ വരണം. സീറ്റൊഴിഞ്ഞ് കിടക്കുന്ന കോഴ്‌സുകൾ പുനഃക്രമീകരിക്കും. ഇതില്ലാതെ ഉന്നത വിദ്യാഭ്യാസ മേഖലയെ മറ്റ് സംസ്ഥാനത്തേക്കും രാജ്യത്തേക്കും തള്ളിവിടുന്ന സമീപനത്തോട് ഈ സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!