മൂന്നാറിലെ മഴവില്‍പാലം തുരുമ്പിച്ച് നശിക്കുന്നു
കാലപ്പഴക്കത്താല്‍ മഴവില്‍ പാലത്തിന്റെ തൂണുകള്‍ തുരുമ്പിച്ച് അപകടാവസ്ഥയി

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ കാല്‍നട യാത്രക്കായി മുതിരപ്പുഴയാറിന് കുറുകെ നിര്‍മ്മിച്ചിട്ടുള്ള മഴവില്പാലത്തിന്റെ തൂണുകള്‍ തുരുമ്പിച്ച് അപകടാവസ്ഥയില്‍. മൂന്നാര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി റോഡിലേക്ക് സഞ്ചരിക്കുന്നതിനായുള്ള നടപ്പാലമായാണ് മഴവില്‍പാലം നിര്‍മ്മിച്ചിട്ടുള്ള ത.മു തിരപ്പുഴയാറിന് കുറുകെ പഴയ ചര്‍ച്ചില്‍ പാലത്തിന് സമാന്തരമായാണ് ഈ പാലത്തിന്റെ നിര്‍മ്മാണം. എന്നാല്‍ കാലപ്പഴക്കത്താല്‍ മഴവില്‍ പാലത്തിന്റെ തൂണുകള്‍ തുരുമ്പിച്ച് അപകടാവസ്ഥയി. കൈവിരികളില് ഉപയോഗിച്ചിട്ടുള്ള ചെറിയ പൈപ്പുകള്‍ പലഭാഗത്തും തുരുമ്പെടുത്ത് നശിച്ചു തുടങ്ങിയിട്ടുണ്ട്. സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നത് പാലത്തിന്റെ ശോചനീയാവസ്ഥക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ദിവസേന ഈ പാലത്തിലൂടെ സഞ്ചരിക്കുന്നത്. പലതവണ അവശ്യമുന്നയിച്ചും നാളിതുവരെ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും പരാതി ഉയരുന്നു. അപകടത്തിന് ഇടവരുത്തും മുമ്പെ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യമുയരുന്നു.